Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mini India

ഭ​ബാ​നി​പു​ർ എന്ന മിനി ഇന്ത്യ

ബം​​​​​​​ഗാ​​​​​​​​ൾ മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി മ​​​​​​​​മ​​​​​​​​ത ബാ​​​​​​​​ന​​​​​​​​ർ​​​​​​​​ജി​​​​​​​​യു​​ടെ ത​​ട്ട​​ക​​മാ​​ണ് ദ​​ക്ഷി​​ണ കോ​​ൽ​​ക്ക​​ത്ത​​യി​​ലെ ഭ​​ബാ​​നി​​പു​​ർ മ​​ണ്ഡ​​ലം. സു​​​​​​​​വേ​​​​​​​​ന്ദു അ​​​​​​​​ധി​​​​​​​​കാ​​​​​​​​രി ബി​​​​​​​​ജെ​​​​​​​​പി ടി​​​​​​​​ക്ക​​​​​​​​റ്റി​​​​​​​​ൽ മ​​​​​​​​ത്സ​​​​​​​​രി​​​​​​​​ക്കാ​​​​​​​​നെ​​​​​​​​ത്തി​​​​​​​​യ​​​​​​​​തോ​​​​​​​​ടെ ഭ​​​​​​​​ബാ​​​​​​​​നി​​​​​​​​പു​​​​​​​​രി​​​​​​​​ലെ മ​​ത്സ​​രം രാ​​​​​​​​ജ്യ​​​​​​​​ശ്ര​​​​​​​​ദ്ധ നേ​​​​​​​​ടി​​​​​​. മു​​ഖ്യ​​മ​​ന്ത്രി​​യും പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വും ഏ​​റ്റു​​മു​​ട്ടു​​ന്നു​​വെ​​ന്ന​​താ​​ണ് സ​​വി​​ശേ​​ഷ​​ത. ബു​​ധ​​നാ​​ഴ്ച​​യാ​​ണ് ഭ​​ബാ​​നി​​പു​​രി​​ൽ വി​​ധി​​യെ​​ഴു​​ത്ത്.

കോ​​​​​​​ൽ​​​​​​​ക്ക​​​​​​​ത്ത ന​​​​​​​ഗ​​​​​​​ര​​​​​​​സ​​​​​​​ഭ​​​​​​​യി​​​​​​​ലെ എ​​​​​​​ട്ടു വാ​​​​​​​ർ​​​​​​​ഡു​​​​​​​ക​​​​​​​ൾ ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന ഭ​​​​​​​ബാ​​​​​​​നി​​​​​​​പു​​​​​​​ർ അ​​​​​​​റി​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​ത് മിനി ഇ​​​​​​​ന്ത്യ എ​​​​​​​ന്നാ​​​​​​​ണ്. ബം​​​​​​​ഗാ​​​​​​​ളി​​​​​​​ക​​​​​​​ൾ​​​​​​​ക്കൊ​​​​​​​പ്പം ഒ​​​​​​​ട്ടേ​​​​​​​റെ ഗു​​​​​​​ജ​​​​​​​റാ​​​​​​​ത്തി, പ​​​​​​​ഞ്ചാ​​​​​​​ബി, സി​​​​​​​ക്ക്, മാ​​​​​​​ർ​​​​​​​വാ​​​​​​​ഡി, ജൈ​​​​​​​ന വി​​​​​​​ഭാ​​​​​​​ഗ​​​​​​​ക്കാ​​​​​​​രും മ​​​​​​​ണ്ഡ​​​​​​​ല​​​​​​​ത്തി​​​​​​​ലു​​​​​​​ണ്ട്. മ​​​​​​​ണ്ഡ​​​​​​​ല​​​​​​​ത്തി​​​​​​​ലെ 42 ശ​​​​​​​ത​​​​​​​മാ​​​​​​​നം പേ​​​​​​​ർ ബം​​​​​​​ഗാ​​​​​​​ളി ഹി​​​​​​​ന്ദു​​​​​​​ക്ക​​​​​​​ളാ​​​​​​​ണ്. ബം​​​​​​​ഗാ​​​​​​​ളി ഇ​​​​​​​ത​​​​​​​ര ഹി​​​​​​​ന്ദു​​​​​​​ക്ക​​​​​​​ൾ 34 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​മു​​​​​​​ണ്ട്. മു​​​​​​​സ്‌​​​​​​​ലിം​​​​​​​ക​​​​​​​ൾ 24 ശ​​​​​​​ത​​​​​​​മാ​​​​​​​നം വ​​​​​​​രും.

ഭ​​​​​​​ബാ​​​​​​​നി​​​​​​​പു​​​​​​​രി​​​​​​​ലെ ഓ​​​​​​​രോ ബൂ​​​​​​​ത്ത് തോ​​​​​​​റു​​​​​​​മു​​​​​​​ള്ള ക​​​​​​​ണ​​​​​​​ക്ക് ബി​​​​​​​ജെ​​​​​​​പി എ​​​​​​​ടു​​​​​​​ത്തി​​​​​​​രു​​​​​​​ന്നു. മ​​​​​​​ണ്ഡ​​​​​​​ല​​​​​​​ത്തി​​​​​​​ൽ 26.2 ശ​​​​​​​ത​​​​​​​മാ​​​​​​​നം പേ​​​​​​​ർ കാ​​​​​​​യ​​​​​​​സ്ത വി​​​​​​​ഭാ​​​​​​​ഗ​​​​​​​ക്കാ​​​​​​​രാ​​​​​​​ണെ​​​​​​​ന്ന് ബി​​​​​​​ജെ​​​​​​​പി ചൂ​​​​​​​ണ്ടി​​​​​​​ക്കാ​​​​​​​ട്ടു​​​​​​​ന്നു. കി​​​​​​​ഴ​​​​​​​ക്ക​​​​​​​ൻ ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്നു​​​​​​​ള്ള കു​​​​​​​ടി​​​​​​​യേ​​​​​​​റ്റ​​​​​​​ക്കാ​​​​​​​ർ 14.9 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​വും മാ​​​​​​​ർ​​​​​​​വാ​​​​​​​ഡി​​​​​​​ക​​​​​​​ൾ 10.4 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​വും ബ്രാ​​​​​​​ഹ്മ​​​​​​​ണ​​​​​​​ർ 7.6 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​വും ബി​​​​​​​ജെ​​​​​​​പി​​​​​​​യു​​​​​​​ടെ ക​​​​​​​ണ​​​​​​​ക്കി​​​​​​​ലു​​​​​​​ണ്ട്.

സ​​മു​​ദാ​​യ ക​​ണ​​ക്കി​​ലാ​​ണ് ബി​​ജെ​​പി​​യു​​ടെ ആ​​ത്മ​​വി​​ശ്വാ​​സം
തീ​​​​​​​​വ്ര വോ​​​​​​​​ട്ട​​​​​​​​ർ പ​​​​​​​​രി​​​​​​​​ഷ്ക​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​നു​​​​​​​​ശേ​​​​​​​​ഷം ഭ​​​​​​​​ബാ​​​​​​​​നി​​​​​​​​പു​​​​​​​​രി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്ന് ഒ​​​​​​​​ഴി​​​​​​​​വാ​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​ത് 47,000 വോ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ളാ​​​​​​​​ണ്. ഇ​​​​​​​​വ​​​​​​​​യി​​​​​​​​ലേ​​​​​​​​റെ​​​​​​​​യും തൃ​​​​​​​​ണ​​​​​​​​മൂ​​​​​​​​ൽ കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സി​​​​​​​​ന് വോ​​​​​​​​ട്ടു ചെ​​​​​​​​യ്യു​​​​​​​​ന്ന ന്യൂ​​​​​​​​ന​​​​​​​​പ​​​​​​​​ക്ഷ വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടേ​​​​​​​​താ​​​​​​​​ണ്. എ​​​​​​​​സ്ഐ​​​​​​​​ആ​​​​​​​​റി​​​​​​​​നു​​​​​​​​ശേ​​​​​​​​ഷം നീ​​​​​​​​ക്കി​​​​​​​​യ വോ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ 40 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം മു​​​​​​​​സ്‌​​​​​​​​ലിം​​​​​​​​ക​​​​​​​​ളു​​​​​​​​ടേ​​​​​​​​താ​​​​​​​​ണ്. ഇ​​ക്കാ​​ര്യ​​ത്തി​​ൽ അ​​ല്പം ആ​​ശ​​ങ്ക തൃ​​​​​​​​ണ​​​​​​​​മൂ​​​​​​​​ൽ കോ​​ൺ​​ഗ്ര​​സി​​നു​​ണ്ട്.

മ​​​​​​​​മ​​​​​​​​ത​​​​​​​​യു​​​​​​​​ടെ വീ​​​​​​​​ട് ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന മ​​​​​​​​ണ്ഡ​​​​​​​​ലം എ​​​​​​​​ക്കാ​​​​​​​​ല​​​​​​​​വും തൃ​​​​​​​​ണ​​​​​​​​മൂ​​​​​​​​ലി​​​​​​​​നൊ​​​​​​​​പ്പം നി​​ല​​കൊ​​ണ്ടു. 2011ലും 2016​​​​​​​​ലും മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യാ​​​​​​​​യ​​​​​​​​പ്പോ​​​​​​​​ൾ മ​​​​​​​​മ​​​​​​​​ത വി​​​​​​​​ജ​​​​​​​​യി​​​​​​​​ച്ച​​​​​​​​ത് ഭ​​​​​​​​ബാ​​​​​​​​നി​​​​​​​​പു​​​​​​​​രി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. 2021ൽ ​​​​​​​​ന​​​​​​​​ന്ദി​​​​​​​​ഗ്രാ​​​​​​​​മി​​​​​​​​ൽ സു​​​​​​​​വേ​​​​​​​​ന്ദു അ​​​​​​​​ധി​​​​​​​​കാ​​​​​​​​രി​​​​​​​​യെ നേ​​​​​​​​രി​​​​​​​​ടാ​​​​​​​​നെ​​​​​​​​ത്തി​​​​​​​​യ​​​​​​​​തു മ​​​​​​​​മ​​​​​​​​ത​​​​​​​​യ്ക്കു വി​​​​​​​​ന​​​​​​​​യാ​​​​​​​​യി. തൃ​​​​​​​​ണ​​​​​​​​മൂ​​​​​​​​ൽ ത​​​​​​​​രം​​​​​​​​ഗ​​​​​​​​ത്തി​​​​​​​​നി​​​​​​​​ടെ​​​​​​​​യും ന​​​​​​​​ന്ദി​​​​​​​​ഗ്രാ​​​​​​​​മി​​​​​​​​ൽ മ​​​​​​​​മ​​​​​​​​ത 1956 വോ​​​​​​​​ട്ടി​​​​​​​​നു തോ​​​​​​​​റ്റു. ഭ​​​​​​​​ബാ​​​​​​​​നി​​​​​​​​പു​​​​​​​​രി​​​​​​​​ൽ വി​​​​​​​​ജ​​​​​​​​യി​​​​​​​​ച്ച തൃ​​​​​​​​ണ​​​​​​​​മൂ​​​​​​​​ൽ എം​​​​​​​​എ​​​​​​​​ൽ​​​​​​​​എ സോ​​​​​​​​വ​​​​​​​​ൻ​​​​​​​​ദേ​​​​​​​​ബ് ച​​​​​​​​തോ​​​​​​​​പാ​​​​​​​​ധ്യാ​​​​​​​​യ മ​​​​​​​​മ​​​​​​​​ത​​​​​​​​യ്ക്കാ​​​​​​​​യി സീ​​​​​​​​റ്റൊ​​​​​​​​ഴി​​​​​​​​ഞ്ഞു. ഉ​​​​​​​​പ​​​​​​​​തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പി​​​​​​​​ൽ 58,000 വോ​​​​​​​​ട്ടി​​​​​​​​ന്‍റെ ഭൂ​​​​​​​​രി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ത്തി​​​​​​​​ന് മ​​​​​​​​മ​​​​​​​​ത ഭ​​​​​​​​ബാ​​​​​​​​നി​​​​​​​​പു​​​​​​​​രി​​​​​​​​ൽ വി​​​​​​​​ജ​​​​​​​​യി​​​​​​​​ച്ചു. 2011ൽ ​​​​​​​​ആ​​​​​​​​ദ്യ​​​​​​​​മാ​​​​​​​​യി മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യാ​​​​​​​​യ​​​​​​​​പ്പോ​​​​​​​​ഴും ഭ​​​​​​​​ബാ​​​​​​​​നി​​​​​​​​പു​​​​​​​​രി​​​​​​​​ൽ മ​​​​​​​​മ​​​​​​​​ത ഉ​​​​​​​​പ​​​​​​​​തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പി​​​​​​​​ലൂ​​​​​​​​ടെ​​​​​​​​യാ​​​​​​​​ണ് വി​​​​​​​​ജ​​​​​​​​യം നേ​​​​​​​​ടി​​​​​​​​യ​​​​​​​​ത്. സി​​​​​​​​റ്റിം​​​​​​​​ഗ് എം​​​​​​​​എ​​​​​​​​ൽ​​​​​​​​എ സു​​​​​​​​ബ്ര​​​​​​​​ത ബ​​​​​​​​ക്ഷി മ​​​​​​​​മ​​​​​​​​ത​​​​​​​​യ്ക്കാ​​​​​​​​യി സീ​​​​​​​​റ്റ് ഒ​​​​​​​​ഴി​​​​​​​​ഞ്ഞു​​​​​​​​കൊ​​​​​​​​ടു​​​​​​​​ത്തു.

ഇ​​​​​​​​ത്ത​​​​​​​​വ​​​​​​​​ണ ഭ​​​​​​​​ബാ​​​​​​​​നി​​​​​​​​പു​​​​​​​​രി​​​​​​​​ൽ മ​​​​​​​​മ​​​​​​​​ത​​​​​​​​യെ ത​​​​​​​​റ​​​​​​​​പ​​​​​​​​റ്റി​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്നാ​​​​​​​​ണ് സു​​​​​​​​വേ​​​​​​​​ന്ദു അ​​​​​​​​ധി​​​​​​​​കാ​​​​​​​​രി​​​​​​​​യു​​​​​​​​ടെ അ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​വാ​​​​​​​​ദം. കേ​​​​​​​​ന്ദ്ര ആ​​​​​​​​ഭ്യ​​​​​​​​ന്ത​​​​​​​​ര മ​​​​​​​​ന്ത്രി അ​​​​​​​​മി​​​​​​​​ത് ഷാ ​​​​​​​​ഭ​​​​​​​​ബാ​​​​​​​​നി​​​​​​​​പു​​​​​​​​രി​​​​​​​​ന്‍റെ കാ​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ൽ പ്ര​​​​​​​​ത്യേ​​​​​​​​ക ശ്ര​​​​​​​​ദ്ധ ന​​​​​​​​ല്കു​​​​​​​​ന്നു. 1967ൽ ​​​​​മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ന്‍റെ പേ​​​​​ര് കാ​​​​​ളി​​​​​ഘ​​​​​ട്ട് എ​​​​​ന്നാ​​​​​യി. 1972ലെ ​​​​​​​ഡി​​​​​​​ലി​​​​​​​മി​​​​​​​റ്റേ​​​​​​​ഷ​​​​​​​നു​​​​​​​ശേ​​​​​​​ഷം ഇ​​​​​ല്ലാ​​​​​താ​​​​​യ മ​​​​​​​​ണ്ഡ​​​​​​​​ലം 2011ലാ​​​​​​ണ് വീ​​​​​​ണ്ടും ഭ​​​​​​ബാ​​​​​​നി​​​​​​പു​​​​​​ർ എ​​ന്ന പേ​​രി​​ൽ പു​​ന​​ർ​​ജ​​നി​​ച്ച​​ത്.

മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​​​ന്‍റെ ച​​​​​​​​രി​​​​​​​​ത്ര​​​​​​​​ത്തി​​​​​​​​ലി​​​​​​​​ന്നു​​​​​​​​വ​​​​​​​​രെ കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ്, തൃ​​​​​​​​ണ​​​​​​​​മൂ​​​​​​​​ൽ കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ് സ്ഥാ​​​​​​​​നാ​​​​​​​​ർ​​​​​​​​ഥി​​​​​​​​ക​​​​​​​​ൾ മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ണു വി​​​​​​​​ജ​​​​​​​​യി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ള്ള​​​​​​​​ത്.​ മു​​​​​​​ൻ മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി​​​​​യും സ​​​​​മു​​​​​ന്ന​​​​​ത കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​വു​​​​​മാ​​​​​യ സി​​​​​​​ദ്ധാ​​​​​​​ർ​​​​​​​ഥ് ശ​​​​​​​ങ്ക​​​​​​​ർ റേ ​​​​​​​പ്ര​​​​​​​തി​​​​​​​നി​​​​​​​ധീ​​​​​​​ക​​​​​​​രി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ള്ള മ​​​​​​​ണ്ഡ​​​​​​​ല​​​​​​​മാ​​​​​​​ണി​​​​​​​ത്. മു​​​​​​​​തി​​​​​​​​ർ​​​​​​​​ന്ന കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ് നേ​​​​​​​​താ​​​​​​​​വ് ദീ​​​​​​​​പാ ദാ​​​​​​​​സ് മു​​​​​​​​ൻ​​​​​​​​ഷി എ​​​​​​​​തി​​​​​​​​രാ​​​​​​​​ളി​​​​​​​​യാ​​​​​​​​യി എ​​​​​​​​ത്തി​​​​​​​​യ 2016ലാ​​​​​​​​ണ് മ​​​​​​​​മ​​​​​​​​ത​​​​​​​​യു​​​​​​​​ടെ ഭൂ​​​​​​​​രി​​​​​​​​പ​​​​​​​​ക്ഷം കു​​​​​​​​റ​​​​​​​​ഞ്ഞ​​​​​​​​ത്.

Latest News

Corehub Up